സ്വര്ണ്ണക്കടയിലേയ്ക്ക്...
വരുന്നുണ്ടേ അക്ഷയതൃതീയ
മെയ് 6-ന് സ്വര്‍ണ്ണം വാങ്ങിയാല്‍ പിന്നെ നിങ്ങളെ പിടിച്ചാല്‍ കിട്ടില്ല!
അക്ഷയതൃതീയക്ക് ദൈവീകസ്പര്‍ശം ലഭിക്കാനും ഒരവസരം ഒരുക്കിയിട്ടുണ്ട്. മധുര
മീനാക്ഷിദേവി, ഗുരുവായൂരപ്പന്, ലക്ഷ്മീദേവി, വേളാങ്കണ്ണിമാതാവ് എന്നീ
രൂപങ്ങള്‍ ആലേഖനം ചെയ്ത് പൂജിച്ച സ്വര്‍ണനാണയങ്ങള്‍ തയ്യാറായിട്ടുണ്ട്
ഓടിക്കോ... സ്വര്‍ണ്ണക്കടയിലേക്ക്...

പിന്നെ, സമ്പത്തും ഐശ്വര്യവും കുന്നുകൂടി നിങ്ങള്‍ മറ്റൊരു
അനില്‍ അംബാനിയോ, മുകേഷ് അംബാനിയോ ഒക്കെ ആയി മാറിയേക്കും....!
_________________________________________
ചോദ്യം: സ്വര്‍ണ്ണത്തിന്റെ പേര് പറഞ്ഞു പറ്റിച്ച് കൂട്ടില്‍ കയറ്റി അടയ്ക്കാനും,
ചാട് രാമാ, ആട് രാമാ എന്ന് പറഞ്ഞു കളിപ്പിക്കാനും പറ്റിയ ഒരു ജന്തുവിന്റെ പേര് പറയൂ...
ഉത്തരം: മലയാളി
___________________________________________
കുറച്ചു നാള്‍ക്കു മുന്‍പ് ചെന്നൈയിലെ സ്വര്‍ണ്ണ വ്യാപാരികള്‍ ഒരു മഹനീയ കണ്ടുപിടിത്തം നടത്തി. അക്ഷയത്രിതീയ നാളില്‍ സ്വര്‍ണ്ണം വാങ്ങിയാല്‍ പിന്നെ ഐശ്വര്യം നമ്മെ വിട്ടു പോകത്തില്ലാത്രേ!
അയ്യോ.... സ്വര്‍ണ്ണക്കൊതി ഇത്രയും കൂടുതലുള്ള കേരളത്തിലെ സ്വര്‍ണ്ണവ്യാപാരികള്‍ ചമ്മിപ്പോയി... ഛെ! നമ്മുക്ക് ഈ ബുദ്ധി നേരത്തെ തോന്നിയില്ലല്ലോ.. അടുത്ത വര്‍ഷം മുതല്‍ പത്രങ്ങളും, ടി.വി.യും, റേഡിയോയും ഒക്കെ ആ പുണ്ണ്യ ദൌത്യം ഏറ്റെടുത്തു. നാട് നീളെ അറിയിപ്പ് വന്നു.
അക്ഷയത്രിതീയ നാളില്‍ സ്വര്‍ണ്ണം വാങ്ങൂ... ഐശ്വര്യം നേടൂ...
__________________________________________________
ഷാര്‍ജയിലെ റോളയില്‍ താമസിക്കുന്ന നളിനാക്ഷന്, ആസ്മയായി ചികില്‍സയില്‍ കഴിയുന്ന അമ്മയ്ക്ക് മാസം തോറും അയച്ചുകൊണ്ടിരുന്നു ഡ്രാഫ്റ്റ് നിര്‍ത്തലാക്കി. ആ കാശ് കൂട്ടി വച്ചു. അക്ഷയ ത്രിതീയനാളില് ഐശ്വര്യം വരുത്താന്‍!
എന്ത് ചെയ്യാന്‍! ആ തള്ള ചത്തു!! രക്ഷപ്പെട്ടില്ലേ? ഇനി ആ വീട്ടില്‍ വരുന്ന മരുമോള്ക്കല്ലേ ഐശ്വര്യം! അപ്പോള്‍ മേല്‍പ്പറഞ്ഞത് സത്യമല്ലേ?
_________________________________________________
ഏറ്റവും നല്ല സുരക്ഷിത സമ്പാദ്യം സ്വര്‍ണ്ണം ആണെന്ന് ആരൊക്കെയോ പറഞ്ഞു മനസ്സിലാക്കിയ ജോര്‍ജ്ജുകുട്ടി ഇരുപതു വര്‍ഷത്തെ ഗള്‍ഫിലെ സമ്പാദ്യം സ്വര്‍ണ്ണമാക്കി വച്ചു. മകളെ കെട്ടിച്ചു വിടാന്‍ മുഴുവന്‍ സ്വര്‍ണ്ണവും സ്ത്രീധനമായി കൊടുത്തു. അവളും, അവനും അവരുടെ പാട്ടിനു പോയി.
ഇപ്പോള്‍ വൃദ്ധസദനത്തില്‍ ജോര്‍ജ്ജ്കുട്ടിയും, ഭാര്യ മോളിക്കുട്ടിയും സുരക്ഷിതര്‍!
___________________________________________________
ഇപ്പോള്‍ കിട്ടിയ വാര്‍ത്ത!
1093-ല്‍ അധികം കണ്ടുപിടിത്തങ്ങള്‍ നടത്തിയിട്ടുള്ള തോമസ് ആല്‍വാ എഡിസന്, അക്ഷയത്രിതിയ നാളില്‍ സ്വര്‍ണ്ണം വാങ്ങിയതിനുശേഷമാണ് തന്റെ കണ്ടുപിടിത്തങ്ങള്‍ ആരംഭിച്ചതെന്നു പ്രമുഖ ജ്യോതിഷപണ്ഡിതന് "ശ്രീ കൊണസാ ഭട്ട് " തന്റെ നിഗമനങ്ങളിലൂടെ കണ്ടുപിടിച്ചിരിക്കുന്നു!
________________________________________________________________________
ഓടിക്കോ.... സ്വര്‍ണ്ണക്കടയിലേക്ക്... അക്ഷയതൃതീയനാളില്‍ ഐശ്വര്യം വരട്ടെ...

(പിന്നെ കടം കേറി തൂങ്ങി ചത്തിട്ട് എന്നോട് ചോദിക്കാന്‍ വരല്ലേ...)