Friday, June 25, 2010

എന്നെക്കുറിച്ച് ഹരിയുടെ കവിത


കാലമൊരുപാടു മാഞ്ഞുപോയ് എങ്കിലും;
മാഞ്ഞില്ല കാലിലീ നീളന്‍ മരുപ്പച്ചതന്‍ സ്പര്‍ശനം

വ്യോമയാനത്തിന്റെ പാരാവാരങ്ങള്‍തന്‍
കാര്യകാരാന്വേഷ കാര്യങ്ങള്‍ നോക്കിയും നേടിയും

സായന്തനത്തിലെ കാഴ്ച്ചകള്‍ മാത്രമായ് ജീവിതം
എന്നാലുമോരോയിതളിലും ഓര്‍മ്മയിലും പിന്നെ
ആത്മഹര്‍ഷത്തിന്റെ സംഗീതം സംഗീതം!



ഓര്‍മ്മയിലെന്നുമാ തന്ത്രികള്‍...
ജീവന്റെ ജീവനാം സംഗീതം കൈവിരലില്‍
ആ ദീപ്ത സംഗീതമായിരുന്നീയെന്റെ
യായുരാരോഗ്യത്തിന്‍ ശേഷിപ്പ്, ഞാനെന്നും
ഓര്‍ക്കുന്നു ഓര്‍ക്കുന്നു...

പിന്നെയോ... കാലം വരച്ചിട്ട
രാഗപ്രദീപമാം ദാമ്പത്യം; പിന്നെയെന്‍
മൂന്ന് പൈതല്‍കളും...

വാക്കുകള്‍ തോര്‍ന്നിടയ്‌കാഴ്ചകള്‍ പോയിട്ടും...
നീലനിശീഥിനീകാഴ്ച്ചകള്‍ കാണാതെ,
തോരാതെ, നേരിന്റെ നേര്‍ക്കൊരു
ജാലകം നീട്ടിയും....
ഞാനിരിക്കുന്നു എങ്കിലും ഓര്‍ക്കുന്നു
കാലങ്ങള്‍ കീഴ്പ്പെടുത്താനെന്നെ കാത്തിരിക്കുന്നു.

എങ്കിലും മുഗ്ദ്ധമാം ജീവിതക്കാഴ്ചതന്‍
ജിജ്ഞാസ, രാസത്വരകത്തിന്‍ സൗഗന്ധം
പിന്നെയും മുന്നോട്ട് മുന്നോട്ട്
മുന്നോട്ട് പോകട്ടെ ഞാനുമെന്‍ യാത്രയും..!!


ഹരിമാധവന്‍
ദുബായ്.

2 comments:

  1. പടം കണ്ടപ്പോള്‍ വിചാരിച്ചു ഇവിടെ തൃശ്ശൂര് പെന്‍ ഹോസ്പിറ്റല്‍ നടത്തണ ഇക്കാന്റെ ബന്ധുവാണെന്ന്....ചിമിട്ടായിട്ടുണ്ട്..

    ReplyDelete
  2. എങ്കിലും മുഗ്ദ്ധമാം ജീവിതക്കാഴ്ചതന്‍
    ജിജ്ഞാസ, രാസത്വരകത്തിന്‍ സൗഗന്ധം
    പിന്നെയും മുന്നോട്ട് മുന്നോട്ട്
    മുന്നോട്ട് പോകട്ടെ ഞാനുമെന്‍ യാത്രയും..

    എല്ലാ ഭാവുകങ്ങളും നേരുന്നു..

    ReplyDelete